സഹപാഠിയുടെ ഫോണിൽ ഫോട്ടോ എടുത്ത ശേഷം ഗാലറി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ടീച്ചർമാരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ, മൂന്നുപേർക്കെതിരെ കേസ്
ഇരിട്ടി: അധ്യാപകരുടെയടക്കം മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കോളജ് വിദ്യാർഥികളുടെ ഫോണിൽ കണ്ടെത്തിയത് പ്രതികളുടെ സഹപാഠികൾ. പ്രതികളിൽ ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺ ഗാലറിയിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് അധ്യാപകരെയും രക്ഷിതാക്കളെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് കോളജ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് ബിരുദ വിദ്യാർഥികളായ മുഹമ്മദ് ഷാൻ (19), ഷാരോൺ രാജേഷ് (24), അഖിൽ ചാക്കോ (22) എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെയും … Read more