കാട്ടാന ആക്രമണം; വീടിന്റെ വാതിൽ തകർത്തു

കാട്ടാന ആക്രമണം; വീടിന്റെ വാതിൽ തകർത്തു

ആ​റ​ളം ഫാം 10ാം​ ബ്ലോ​ക്കി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത കു​ഞ്ഞ​മ്പു- ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ വീ​ടീ​ന്റെ വാ​തി​ൽ കേ​ള​കം: ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. വീ​ടി​ന്റെ വാ​തി​ൽ ത​ക​ർ​ത്തു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ൽ അ​ത്ഭൂ​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ത്താം ബ്ലോ​ക്കി​ലെ കു​ഞ്ഞ​മ്പു- ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ന​യു​ടെ പ​രാ​ക്ര​മം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ടി​ന്റെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന ക​വു​ങ്ങ് കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം വീ​ടി​ന്റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ക്കു​കാ​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ക​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ​മ്പു​വും ചെ​റി​യ​യും മു​റി​ക്കു​ള്ളി​ൽ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച് ഒ​ളി​ഞ്ഞി​രു​ന്നു. ആ​ന വാ​തി​ൽ … Read more

ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

സലാല:കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി.പഴയങ്ങാടി വാഴെ വളപ്പിൽ രാജേന്ദ്രൻ (59) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സുൽത്താൻ ഖബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.30 വർഷമായി സലാലയിൽ പ്രവാസിയാണ് . ഇവിടുത്തെ റസ്റ്റാറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: നളിനി. മകൾ :അതുല്യ . നടപടികൾക്ക് ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കണ്ണൂർ

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കണ്ണൂർ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ബ​ജ​റ്റി​ൽ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ജി​ല്ല. 2023ൽ ​ജി​ല്ല​ക്ക് സ​ർ​ക്കാ​ർ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, 2024ൽ ​അ​ത്ര​യൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ആ​ സ്ഥി​തി​ക്ക് മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ നാ​ടു​കാ​ണി സ​ഫാ​രി പാ​ർ​ക്ക്, മ്യൂ​സി​യം, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ന് 28 കോ​ടി, ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു​കോ​ടി, അ​ഴീ​ക്ക​ൽ തു​റ​മു​ഖ വി​ക​സ​ന​ത്ത് നാ​ലു​കോ​ടി, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 30.92 കോ​ടി തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ജി​ല്ല​ക്ക് പ്ര​ധാ​ന​മാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. … Read more

മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല

മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ലെ റ​വ​ന്യൂ ട​വ​ര്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ല്ല. പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഫ​യ​ര്‍ഫോ​ഴ്സ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​നു​മ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി ഏ​ഴി​ന് യോ​ഗം വി​ളി​ക്കാ​ന്‍ ജി​ല്ല വി​ക​സ​ന സ​മി​തി​യി​ല്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മ​ട്ട​ന്നൂ​രി​ലെ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​നാ​ണ് 28 കോ​ടി​യോ​ളം രൂ​പ ചെല​വ​ഴി​ച്ചാ​ണ്​ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍മി​ച്ച​ത്. കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹൗ​സി​ങ്​ ബോ​ര്‍ഡാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. നാ​ലു​നി​ല​ക​ളി​ല്‍ ഓ​ഫി​സ് സ​മു​ച്ച​യ​വും താ​ഴ​ത്തെ നി​ല വാ​ഹ​ന … Read more

ച​തി​രൂ​ർ നീ​ലാ​യി​ൽ പു​ലി​ഭീ​തി ഒ​ഴി​യു​ന്നി​ല്ല

ച​തി​രൂ​ർ നീ​ലാ​യി​ൽ  പു​ലി​ഭീ​തി ഒ​ഴി​യു​ന്നി​ല്ല

പു​ലി​സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ നീ​ലാ​യി​ൽ വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ വേ​ലി നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ​ന​പാ​ല​ക​ർ ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ച​തി​രൂ​ർ നീ​ലാ​യി​ൽ വീ​ട്ടു​മു​റ്റ​ത്തു​ന്നി​ന്നും വ​ള​ർ​ത്തു​പ​ട്ടി​യെ പി​ടി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ്യ​ത്തി ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഒ​ഴി​യു​ന്നി​ല്ല. പു​ലി​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് തു​ട​രു​ന്ന​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം വ​ന​ത്തി​ൽ നി​ന്നും വ​ന്യ​മൃ​ഗ​ത്തി​ന്റെ മു​ര​ൾ​ച്ച ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​നം വ​കു​പ്പി​ന്റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞ പു​ലി മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് മാ​റി​യ​താ​യി നാ​ട്ടു​കാ​ർ ആ​ശ്വാ​സം … Read more

ഇലവെച്ച് സി.സി.ടിവി കാമറ മറച്ചു, തൂവാല കൊണ്ട് മുഖവും; പക്ഷേ, എല്ലാ നീക്കവും പൊളിച്ച് കുതിച്ചെത്തി പൊലീസ് ജീപ്പ്, ജീവനുംകൊണ്ടോടി എ.ടി.എം മോഷ്ടാവ്

ഇലവെച്ച് സി.സി.ടിവി കാമറ മറച്ചു, തൂവാല കൊണ്ട് മുഖവും; പക്ഷേ, എല്ലാ നീക്കവും പൊളിച്ച് കുതിച്ചെത്തി പൊലീസ് ജീപ്പ്, ജീവനുംകൊണ്ടോടി എ.ടി.എം മോഷ്ടാവ്

പൊലീസ് വരുന്നത് കണ്ട് എ.ടി.എമ്മിൽനിന്ന് ഇറങ്ങി ഓടുന്ന മോഷ്ടാവ് ഇരിക്കൂർ: സമയം ഇന്നലെ അർധരാത്രി 12.45. ഇരിക്കൂർ ബസ്‍സ്റ്റാൻഡിന് എതിർവശത്തുള്ള കനറാ ബാങ്കിന്റെ എ.ടി.എമ്മിന് മുന്നിൽ തൂവാല കൊണ്ട് മുഖം മറച്ചൊരാൾ പതുങ്ങിയെത്തി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയായിരുന്നു വരവ്. എ.ടി.എം കൗണ്ടറിന് പുറത്തുള്ള സി.സി.ടി.വി കാമറ ഇല ഉപയോഗിച്ച് മറച്ചു. പതിയെ അകത്തുകടന്ന് എ.ടി.എം കുത്തിത്തുറക്കാനുള്ള ശ്രമം ആരംഭിച്ചു. നൊടിയിടക്കുള്ളിൽ പുറത്ത് ഒരു ജീപ്പ് ഇരമ്പിയെത്തുന്ന ശബ്ദം. ​നോക്കിയപ്പോൾ പൊലീസ് ജീപ്പ്. പിന്നെ, ഒന്നും നോക്കിയില്ല ഓടെടാ … Read more