ഉളിയിൽ അപകടം: രണ്ടുപേർ മരിച്ചു; അപകടത്തിൽപെട്ടത് വിവാഹസാധനങ്ങൾ വാങ്ങാൻ പോയ കുടുംബം
മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം കാറും ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഉളിക്കൽ കാലാങ്കി സ്വദേശികളായ ബെന്നിയുടെ ഭാര്യ ബീന, ബെന്നിയുടെ സഹോദരി പുത്രൻ ലിജോ എന്നിവരാണ് മരിച്ചത്. ഈ മാസം 18ന് നടക്കുന്ന ബീന -ബെന്നി ദമ്പതികളുടെ മകന്റെ വിവാഹത്തിന് സാധനങ്ങൾ വാങ്ങാൻ എറണാകുളത്ത് പോയി വരികയായിരുന്നു കുടുംബം. ഗുരുതരപരിക്കേറ്റ ബെന്നിയെയും മകനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ പാലത്തിന് സമീപം ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു നാടിനെ നടുക്കിയ … Read more