തോട്ടട ഐ.ടി.ഐ സംഘർഷം: എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; നാളെ സർവകക്ഷിയോഗം
കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കേസെടുത്ത് പൊലീസ്. 11 എസ്.എഫ്.ഐ പ്രവർത്തകർക്കും ആറ് കെ.എസ്.യു പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തത്. അതിനിടെ, പ്രശ്ന പരിഹാരത്തിനായി സർവകക്ഷിയോഗം യോഗം നാളെ പൊലീസ് വിളിച്ചിട്ടുണ്ട്. പരിക്കേറ്റ കെ.എസ്.യു ഐ.ടി.ഐ യൂനിറ്റ് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് റിബിന്റെയും പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ ആഷിഖിന്റെ പരാതിയിലുമാണ് കേസെടുത്തത്. കൂടാതെ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 17 എസ്.എഫ്.ഐ -കെ.എസ്.യു പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് … Read more