സീബ്ര ലൈനിൽ കുട്ടികളെ ഇടിച്ചുതെറിപ്പിച്ച് കാർ
ചെറുപുഴ: സ്കൂളിലേക്കെത്താന് റോഡിലെ സീബ്ര ലൈന്‍ മുറിച്ചുകടക്കുകയായിരുന്ന കുട്ടികളെ അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിച്ചു. ചെറുപുഴ ജെ.എം.യു.പി സ്കൂളിന് മുന്നില്‍ ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ജെ.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥിനികളായ തീര്‍ഥ ലക്ഷ്മി, നിഹാല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്കി. ടൗണില്‍ തന്നെയുള്ള സ്കൂളിലേക്ക് റോഡ് മുറിച്ചുകടക്കാന്‍ കുട്ടികള്‍ സീബ്രലൈനിലൂടെ നടക്കുമ്പോഴാണ് കാറിടിച്ചത്. സ്വകാര്യ ബസിനെ മറികടന്നെത്തിയ കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. സാധാരണയായി രാവിലെ 8.30 മുതല്‍ 9.30 വരെ … Read more