പയ്യന്നൂർ: പരിസര ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂരിൽ ശിൽപമൊരുങ്ങുന്നു. നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പെരുമ്പയിൽ ദേശീയ പാതയോരത്താണ് ശുചിത്വമിഷന്റെ ലോഗോയായ ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്കയുടെ ശിൽപമൊരുങ്ങുന്നത്.
ശിൽപി ഉണ്ണി കാനായിയാണ് എട്ടടി നീളത്തിലും അഞ്ചടി ഉയരത്തിലുമുള്ള കാക്കയെ തയാറാക്കിയത്. കളിമണ്ണിൽ നിർമിച്ച ശേഷം രണ്ടു മാസം സമയമെടുത്ത് ഫൈബർ ഗ്ലാസിലാണ് പൂർത്തിയാക്കിയത് .നിർമാണത്തിന് സഹായിയായി ഉണ്ടായിരുന്നത് സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, വിനേഷ് കൊയക്കീൽ ബിജു കൊയക്കീൽ മിഥുൻ കാനായി, ടി.കെ. അഭിജിത്ത് എന്നിവരാണ്.