Thu. May 9th, 2024

ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

By editor Sep18,2023 #kannur news #Mahé news
ഹെറോയിനുമായി ആറ് യുവാക്കൾ മാഹിയിൽ പിടിയിൽ

മാ​ഹി: പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​ഹി മു​ണ്ടോ​ക്കി​ലെ ക്വാ​ർ​ട്ടേ​ഴ്സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​റ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. 4.9 ഗ്രാ​മി​ന്റെ ചെ​റു പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഹെറോയിൻ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മു​ണ്ടോ​ക്കി​ലെ ഡ്രീം പാലസിൽ വ​ൻ​തോ​തി​ൽ ല​ഹ​രി മ​രു​ന്ന് വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​വും​ഭാ​ഗം കൊ​ള​ശ്ശേ​രി പി.​കെ. മു​ന​വ്വ​ർ ഹൈ​റോ​സ് (25), വ​ട​ക​ര ചോ​റോ​ട് മു​ട്ട​ങ്ങ​ൽ വെ​സ്റ്റ് അ​ഫ്നാ​സ് (32), വ​ട​ക​ര വ​ലി​യ വ​ള​പ്പ് ഷം​നാ​ദ് (30), കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് അ​ഷ​റ​ഫ് (39), വ​ള​യ​നാ​ട് മാ​ങ്കാ​വി​ലെ മു​ഹ​മ്മ​ദ് റി​ജാ​സ് (36), ചി​റ​ക്കു​നി​യി​ലെ അ​നീ​സ് (29) എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷ​ൺ​മു​ഖം, എ​സ്.​ഐ റെ​നി​ൽ കു​മാ​ർ, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​തി​ക​ളെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!