Wed. May 15th, 2024

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്താ​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഡ​യാ​ലി​സി​സ് യൂ​നി​റ്റ് നാ​ലു​വ​ർ​ഷം കൊ​ണ്ട് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് 11867 ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി. 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളി​ൽ ഒ​രു​ഷി​ഫ്റ്റ് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ഇ​ത്ര​യും രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​ത്.

മൂ​ന്ന് ഷി​ഫ്റ്റും ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ഷി​ഫ്റ്റ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​ട​ങ്ങും. ഇ​തോ​ടെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 40 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​നാ​കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ശ്രീ​ല​ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് പ്ര​തി വ​ർ​ഷം ര​ണ്ട് ഷി​ഫ്റ്റി​നാ​യി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ക​നി​വ് കി​ഡ്‌​നി പേ​ഷ്യ​ന്റ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ​യാ​ലി​സീ​സ് യു​നി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. യൂ​നി​റ്റി​ലേ​ക്കു​ള്ള മ​രു​ന്നു​ക​ൾ ന​ഗ​ര​സ​ഭ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ ശ​ബ​ള​വും മ​റ്റ് ചെല​വു​ക​ളും ക​ണ്ടെ​ത്തു​ന്ന​ത് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​മ​ന​സ്സുക​ളി​ൽ നി​ന്നും സ​മാ​ഹ​രി​ച്ചാ​ണ്.

ഒ​രു​മാ​സം ഒ​രു ഷി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ൽ നാലുല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ് വ​രും. ര​ണ്ടാ​മ​തൊ​രു ഷി​ഫ്റ്റ് കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ​ടെ എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​കും. ഒ​രു വ​ർ​ഷം ഒ​രു കോ​ടി​യോ​ളം രൂ​പ​യാ​ണ് വൈ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ക​ണ്ടെ​ത്തേ​ണ്ട​ത്.

ഇ​രി​ട്ടി, ന​ഗ​ര​സ​ഭ, പാ​യം, ഉ​ളി​ക്ക​ൽ, പ​ടി​യൂ​ർ, ആ​റ​ളം, അ​യ്യ​ൻ​കു​ന്ന്, മു​ഴ​ക്കു​ന്ന് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി 241പേ​രാ​ണ് ഡ​യാ​ലി​സി​സി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ മൂ​ന്നാ​മ​ത്തെ ഷി​ഫ്റ്റ് കൂ​ടി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ മേ​ഖ​ല​യി​ലെ അറുപതോ​ളം പേ​ർ​ക്ക് ഡ​യാ​ലീ​സിസ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​കും.

ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്‌​സ​ൻ കെ.​ ശ്രീ​ല​ത പ്ര​സി​ഡ​ന്റും അ​യ്യൂ​ബ്ബ് പൊ​യി​ല​ൻ സെ​ക്ര​ട്ട​റി​യും അ​ജ​യ​ൻ പാ​യം ഖ​ജാ​ൻ​ജി​യു​മാ​യ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ കു​ടും​ബ​ശ്രീ​ യൂ​നി​റ്റു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ പ​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​ത്.

ന​ഗ​ര​സ​ഭ വൈ​സ്.​ചെ​യ​ർ​മാ​ൻ പി.​പി ഉ​സ്മാ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻഡിങ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്‌​സ​ൻ കെ.​ സോ​യ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി. ​ശ​ശി, കെ.​ ന​ന്ദ​ന​ൻ, വെ​ൽ​ഫെയ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​യ്യൂ​ബ് പൊ​യി​ല​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ രാ​ജേ​ഷ്, ഹെ​ഡ് നേ​ഴ്‌​സ് എ.​കെ. ഹി​മ എ​ന്നി​വ​രും വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!