പുഴയോര ഭിത്തിയില്ല; ഇങ്ങനെ മതിയോ 62 കോടിയുടെ റോഡ്?
ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. എന്നാൽ, വയക്കര മുതൽ ബാലങ്കരി വരെ പുഴയോരത്തുകൂടി പോകുന്ന ഭാഗങ്ങളിൽ കരയിടിച്ചിലിനെ തുടർന്ന് ഭീതിയോടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. കരയിടിച്ചിൽ രൂക്ഷമായ ഈ ഭാഗത്ത് വീതി കുറച്ചാണ് റോഡ് നിർമിച്ചത്. ആവശ്യമായ സംരക്ഷണ ഭിത്തിയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മടമ്പം ആർ.സി.ബിയുടെ ഷട്ടർ അടച്ചാൽ ഇവിടെ വെള്ളം കയറി പുഴയോരം കൂടുതൽ ഇടിയാൻ സാധ്യതയുണ്ട്. പുഴയോട് ചേർന്ന … Read more