പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ
മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിക്കുകയും വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായി മുദ്രകുത്തുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ. മലബാറിലെ മതസൗഹാർദത്തിന്റെയും സാംസ്കാരിക ഉന്നതിയുടെയും ഭൂമികയായ മാഹിയിലെ സ്ത്രീകൾക്കെതിരെയും പൊതുസമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്നതുമായ പി.സി. ജോർജിന്റെ പ്രസ്താവനയെ മാഹിയിൽ ചേർന്ന അസോസിയേഷൻ യോഗം അപലപിച്ചു. പ്രസ്തുത വിഷയത്തിൽ പി.സി. ജോർജിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപെട്ടു. വിൻസന്റ് ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ജോസ് ബാസിൽ ഡിക്രൂസ്, ഷാജു കാനത്തിൽ, മാർട്ടിൻ കൊയ്ലോ, സ്റ്റാൻലി … Read more