പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ 12 മുതൽ

പോലീസ്  കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ 12 മുതൽ

കണ്ണൂർ : പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 12 മുതൽ 28 വരെ (15, 16, 22, 23, 24 ഒഴികെ) കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനും ഹാൾടിക്കറ്റ്, … Read more

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കണ്ണൂർ : കോടിയേരി ഇനി ഓർമ്മ…. അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. … Read more

കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു

കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മട്ടന്നൂരും കൂത്തുപറമ്പും കതിരൂരും കോടിയേരിക്ക് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി എന്നിവിടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക പരന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്

ബെവ്‌കോ മദ്യശാലകൾ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും

ബെവ്‌കോ മദ്യശാലകൾ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവും, ലഹരി വസ്തുക്കളും പിടികൂടി

ഓട്ടോയിൽ കടത്തുകയായിരുന്ന കഞ്ചാവും, ലഹരി വസ്തുക്കളും പിടികൂടി

കൂത്തുപറമ്പ്: എക്സൈസ് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 1700 പാക്കറ്റ് ഹാൻസും 40 ഗ്രാം കഞ്ചാവും പിടികൂടി. കോളയാട് സ്വദേശി സി. ഹാഷിമിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഹാൻസ് ഉൾപ്പെടെ കടത്തിക്കൊണ്ടുവരുന്ന പ്രധാന കണ്ണിയെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും കൂത്തുപറമ്പ് ടൗണിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഏതാനും നാളുകളായി കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഓട്ടോയിൽ ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. പ്രിവന്റിവ് … Read more