Tue. Jan 28th, 2025

ബെവ്‌കോ മദ്യശാലകൾ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും

ബെവ്‌കോ മദ്യശാലകൾ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്.

രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയുമാണ്. 265 ഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. കൺസ്യൂമർ ഫെഡിന് 36 മദ്യശാലകളും മൂന്നു ബിയർ പാർലറുകളുമുണ്ട്. 664 ബാറുകളാണ് സംസ്ഥാനത്തുള്ളത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!