കൂത്തുപറമ്പ്: എക്സൈസ് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 1700 പാക്കറ്റ് ഹാൻസും 40 ഗ്രാം കഞ്ചാവും പിടികൂടി. കോളയാട് സ്വദേശി സി. ഹാഷിമിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഹാൻസ് ഉൾപ്പെടെ കടത്തിക്കൊണ്ടുവരുന്ന പ്രധാന കണ്ണിയെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷും സംഘവും കൂത്തുപറമ്പ് ടൗണിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഏതാനും നാളുകളായി കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഓട്ടോയിൽ ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി.
പ്രിവന്റിവ് ഓഫിസർമാരായ പി.സി. ഷാജി, കെ.കെ. നജീബ്, കെ. അശോകൻ സിവിൽ എക്സൈസ് ഓഫിസർമാരായ എം. ബിജേഷ്, സി.പി. ശ്രീധരൻ, ഷാജി അളോക്കൻ, സി.പി. ഷാജി, പ്രജീഷ് കോട്ടായി, എ.എം. ബിനീഷ്, സി.കെ. ശജേഷ്, വനിത സി.ഇ.ഒ മാരായ കെ.പി. ഷീബ, എം. ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.