അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സുകൾക്ക് 25,000 രൂപ പിഴ
പയ്യന്നൂർ: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രാമന്തളി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് ക്വാർട്ടേഴ്സുകൾക്ക് അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 25,000 രൂപ പിഴ ചുമത്തി. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും മലിന ജലം ശാസ്ത്രീയമായി സാംസ്കരിക്കാതെ പ്രദേശത്ത് കെട്ടി കിടക്കുന്നതിനും എം.ടി. സുകുമാരന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിന് 10,000 രൂപ പിഴ ചുമത്തി. രാമന്തളിയിൽ പ്രവർത്തിച്ചു വരുന്ന ഫാത്തിമ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കുഴിയിൽ കൂട്ടി ഇടുകയും മാലിന്യങ്ങൾ അഴുകി പ്രദേശത്ത് മുഴുവൻ ദുർഗന്ധം പരത്തുന്ന നിലയിലും … Read more