തൊഴിലുറപ്പ് തൊഴിലാളികളുടെ മരണത്തിൽ വിറങ്ങലിച്ച് രാമന്തളി
പയ്യന്നൂർ: രാമന്തളിക്ക് ഇന്നലെ കറുത്ത തിങ്കളാഴ്ചയാഴ്ചയായിരുന്നു. നാടിനെ നടുക്കിയ ദുരന്തവാർത്ത കേട്ടായിരുന്നു ഗ്രാമമുണർന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ പി.വി. ശോഭ, ടി.വി. യശോദ, ശ്രീലേഖ എന്നിവരുടെ വിയോഗ വാർത്ത നാടിനെ താങ്ങാനാവാത്ത സങ്കടക്കടലിലാക്കി. കല്ലേറ്റുംകടവിന്റെ സജീവ സാന്നിധ്യമായിരുന്ന മൂവരുടെയും വിയോഗം നോവായി തീർന്നു. കഴിഞ്ഞദിവസം വരെ കളിയും ചിരിയും പണിയുമായി ഒപ്പമുണ്ടായിരുന്ന മൂന്നു പേർ ഇനിയില്ല എന്ന വാർത്ത സഹപ്രവർത്തകരുടെ മാത്രമല്ല ഒരു നാടിന്റെയാകെ വേദനയായി മാറി. ഉച്ചക്ക് കാണാമെന്ന് പറഞ്ഞ് രാവിലെ പണി ആയുധങ്ങളുമായി ഇറങ്ങിപ്പോയവർ ഇനിയില്ല … Read more