‘5 ലക്ഷം വേണം’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺകോൾ

‘5 ലക്ഷം വേണം’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺകോൾ

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ മാത്രമേ കുട്ടിയെ തിരികെ നൽകൂ എന്നായിരുന്നു ഫോണിൽ വിളിച്ചയാൾ കുട്ടിയുടെ അമ്മയോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരം മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയേയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. … Read more

കുസാറ്റ് ദുരന്തം; സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി

കുസാറ്റ് ദുരന്തം; സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി. രജിസ്‌ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത് പുറത്തായതിന് പിന്നാലെയാണ് നടപടി. സംഗീത നിശയ്‌ക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ടു നൽകിയ കത്താണ് പുറത്തായത്. ഡോ. ദീപക് കുമാർ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റിയത്. അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും വെള്ളിയാഴ്‌ച റിപ്പോർട് നൽകുമെന്നും വിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ … Read more

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. പിന്നാലെയാണ് കർഷകൻ ജീവനൊടുക്കിയതെന്നാണ് വിവരം. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതേ തുടർന്നാണ് … Read more

വെല്ലുവിളി നിറഞ്ഞ കഥാപ്രത്രവുമായി ഉണ്ണി മുകുന്ദൻ; ‘ജയ് ഗണേഷ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

വെല്ലുവിളി നിറഞ്ഞ കഥാപ്രത്രവുമായി ഉണ്ണി മുകുന്ദൻ; ‘ജയ് ഗണേഷ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് രഞ്‌ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജയ് ഗണേഷ്’. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദൻ വീൽചെയറിൽ ഇരിക്കുന്ന ലുക്കാണ് പോസ്‌റ്ററിലുള്ളത്. ഇതോടെ, ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്ത പ്രേക്ഷകർ ആകെ ആകാംക്ഷയിലാണ്. മിത്താണോ, മതമാണോ ആരാധനയാണോ എന്ന ചോദ്യം ഉയർത്തിയാണ് ആരാധകർ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ, സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടുള്ള ഒരു സൂചനപോലും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രഞ്‌ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന … Read more

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞ് വീണ് മരിച്ചു

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞ് വീണ് മരിച്ചു

മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞ് വീണ് മരിച്ചു. നഗരസഭയിലെ ടൗൺ വാർഡ് കൗൺസിലറും മട്ടന്നൂർ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ കെ.വി.പ്രശാന്ത് (54) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.പഴശ്ശി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടുമാണ്.ഇന്ന് ഉച്ചയോടെ മട്ടന്നൂരിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ: ജയശ്രീ (മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്). മക്കൾ: ശരത്ത്, സംഗീത് (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ചന്ദ്രമോഹനൻ (റിട്ട. സി.ആർ.പി.എഫ്.), രാഗിണി (കടലായി), പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ.സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൊറോറ … Read more

രാമന്തളി ശ്രീ മുച്ചിലോട് കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു..

രാമന്തളി ശ്രീ മുച്ചിലോട് കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ് നടന്നു..

15 സംവത്സരങ്ങൾക്കു ശേഷം ജനുവരി 8,9,10,11 തീയ്യതികളിലായി നടക്കുന്ന രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനു ഔദ്യോഗികമായി നാന്ദി കുറിക്കുന്ന “കളിയാട്ടം ഏൽപ്പിക്കൽ” ചടങ്ങ് ഇന്ന് പകൽ ക്ഷേത്ര പരിസരത്ത് വച്ച് നടന്നു. പെരുങ്കളിയാട്ടം നടക്കുന്ന ചെലവിലേക്ക് കളിയാട്ട നടത്തിപ്പുകാർക്ക‌് മൂല ഭണ്ഡാരം ഏൽപ്പിക്കുന്ന ചടങ്ങാണ് കളിയാട്ടം ഏൽപ്പിക്കൽ. ക്ഷേത്രം അടിയന്തിരത്തിനായി തിരുനടയിൽ അരങ്ങിലിറങ്ങിയ തമ്പുരാട്ടിയുടെ പ്രതിപുരുഷനും അന്തിത്തിരിയനും ചേർന്ന് മൂല ഭണ്ഡാരം ക്ഷേത്രം കോയ്മയും സംഘാടക സമിതി ചെയർമാനുമായ ശ്രീ കെ കെ രാമകൃഷ്ണ … Read more