ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം .അക്രമ കേസിൽ ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.കുഞ്ഞിമംഗലം അങ്ങാടി സ്വദേശി അഞ്ചില്ലത്ത് അബ്ദുൾ സത്താറിനെ (34)യാണ് വിമാനതാവളത്തിൽ വെച്ച് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.2017-ൽ അടിപിടി കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.തുടർന്ന്കഴിഞ്ഞ വർഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പരിയാരംപോലീസ് ലുക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം എത്തിയ പ്രതിയെ വിമാന താവളം എമിഗ്രേഷൻ തടഞ്ഞുവെച്ച് പരിയാരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് … Read more

സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച

സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച

കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസിൽ കഴമ്പില്ലെന്ന് പോലീസ്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354എ വകുപ്പ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസയക്കില്ലെന്നാണ് വിവരം. കേസിന്റെ ഫൈനൽ റിപ്പോർട്ടും കുറ്റപത്രവും ബുധനാഴ്‌ച സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കേസിലെ കണ്ടെത്തലുകളും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും. കേസുമായി ബന്ധപ്പെട്ടു ഇന്നലെ കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിയെ ചോദ്യം … Read more

ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു

ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടിയായി, നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു. ബിജെപി സംസ്‌ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്‌ഡിക്ക് രാജിക്കത്ത് ഔദ്യോഗികമായി കൈമാറി. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വെച്ച് വിജയശാന്തി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. 2009ൽ ടിആർഎസിൽ നിന്ന് എംപിയായ വിജയശാന്തി 2014ലാണ് കോൺഗ്രസിലെത്തിയത്. … Read more

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി: അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ് കെ.പി

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി: അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ് കെ.പി

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 കാരൻ അമല്ലാജ്  കെ.പിയ്ക്ക് amalaj kp അംഗീകാരം കൈമാറി.’2023 ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ’ആയാണ് അമല്ലാജ് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ‘റാവിസ് കടവിൽ’ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐസിസിഎൻ സെക്രട്ടറി ജനറൽജൂലിയോ രമൻ ബ്ലാസ്കോ നാച്ചർ പുരസ്കാരം സമ്മാനിച്ചു. ഗോവ ഗവർണർ … Read more

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനി’ലാണ് അവസാനമായി വേഷമിട്ടത്

കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മുന്‍ എം.എല്‍.എയുമായ കെ എം ഷാജിക്കെതിരേ സി.പി.എം നേതാവ് പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി. 2013ല്‍ അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയുള്ള കേസാണ് ഹൈക്കോടതി കോടതി റദ്ദാക്കിയത്. കെ.എം ഷാജിക്ക് വേണ്ടി അഡ്വ. ബാബു എസ് നായര്‍ ഹാജരായി. പലവഴിയിലൂടെ വേട്ടയാടാനും വായ മൂടിക്കെട്ടാനും സി.പി.എം നടത്തുന്ന ശ്രമങ്ങളെ നിയമപോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് … Read more