വെൽനെസ് സെന്‍ററിലെ പീഡനം: യുവതിയെ അപമാനിക്കാൻ ശ്രമം; പൊലീസ് കേസെടുത്തു
പയ്യന്നൂർ: ഫിസിയോതെറാപ്പി ചെയ്യാനെത്തിയപ്പോൾ പീഡനത്തിനിരയായ യുവതിയെ നവ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ യുവതി മുഖ്യമന്ത്രിക്കും കണ്ണൂർ റൂറൽ പൊലീസ് മേധാവിക്കും പയ്യന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകി 24 മണിക്കൂറുകൾക്കകം കേസെടുക്കുകയായിരുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങൾ തിരിച്ചറിയും വിധത്തിൽ സമൂഹ മാധ്യമങ്ങൾ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തിനെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ച 12ഓടെയാണ് പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആന്റ് ജിമ്മിൽ … Read more