കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവർക്ക് പുത്തൂർ നാടിന്റെ യാത്രാമൊഴി
പയ്യന്നൂർ/കാഞ്ഞങ്ങാട്: തിങ്കളാഴ്ച രാത്രി പത്തിന് കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവർക്ക് പുത്തൂർ നാടിന്റെ യാത്രാമൊഴി.ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിന്റെ പ്രിയപ്പെട്ടവർക്ക് കരിവെള്ളൂർ പുത്തൂരിലെ നാട്ടുകാർ വിട നൽകിയത്. ആയിരങ്ങളാണ് പൊതുദർശനത്തിന് വെച്ച പുത്തൂർ സ്കൂളിലും വീട്ടിലും അന്തിമോപചാരമർപ്പിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയത്. ഇത് പൂർത്തിയാക്കി അഞ്ച് പോസ്റ്റുമോർട്ടവും പൂർത്തിയാവുമ്പോൾ വൈകീട്ട് നാലോടടുത്തിരുന്നു. മരിച്ച കാനത്തിൽ കൃഷ്ണന്റെ മൃതദേഹമാണ് ആദ്യം പോസ്റ്റുമോർട്ടം ചെയ്തത്. ഉച്ചയോടെ കൃഷ്ണന്റെ … Read more