മലയോരത്ത് കടന്നൽക്കുത്തേറ്റ് 17 പേർക്ക് പരിക്ക്
കേളകം: മലയോരത്ത് കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. പേരാവൂർ പുതുശ്ശേരിയിൽ ജോലിക്കിടെ കടന്നൽകുത്തേറ്റ് തൊഴിലുറപ്പ് ജോലിക്കാരായ ആറു പേർക്കും എടത്തൊട്ടി കൊട്ടയാട് ഒമ്പതു പേർക്കും കേളകം മീശക്കവലയിൽ രണ്ടു പേർക്കും പരിക്കേറ്റു. പുതുശ്ശേരിയിൽ കടന്നൽകുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുറ്റിച്ചി പദ്മിനി (63), ഗന്ധർവൻ കണ്ടിയിൽ അജിത (56) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും മണപ്പാട്ടി ശോഭ (54), മേരിക്കുട്ടി കൂവപ്പള്ളി(59),ചന്ദ്ര നിവാസിൽ വസന്ത(57) എന്നിവരെ പേരാവൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. എടത്തൊട്ടി കൊട്ടയാട് സ്വദേശികളായ മുണ്ടോളിക്കൽ പൗലോസ്, … Read more