മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ
പാനൂർ: മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ ജീവിതം തുടങ്ങും. മൊകേരി പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ 28 കുടുംബങ്ങൾക്ക് നിർമിച്ച വീടുകളുടെ താക്കോൽ വിതരണോദ്ഘാടനം മൊകേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കെ.പി. മോഹനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ എ. സാരംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. ആകെ 60 ലൈഫ് ഗുണഭോക്താക്കളാണ് മൊകേരി പഞ്ചായത്ത് പരിധിയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32 വീടുകളുടെ നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. നിർമാണം … Read more