മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു

മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു

മാഹി: റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയോടെ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു. നെടിയിടത്ത് വീട്ടിൽ രാകേഷാണ് (38) മരിച്ചത്. റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനു പിന്നാലെ, മാഹി ഗവ. ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.  മൃതദേഹം മാഹി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിൽ.

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിൻ തട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നയാൾ പിടിയിൽ

നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച ബഷീർ മാഹി: മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ന്യൂമാഹിയിൽ ട്രെയിൻ തട്ടി മരിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ന്യൂമാഹിയിലായിരുന്നു സംഭവം. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ മുസ്‌തഫയെന്ന യുവാവിനെ രണ്ടുപേർ തടഞ്ഞ് കൈയിലുണ്ടായിരുന്ന 1500 രൂപയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച മുസ്‌തഫയെ സംഘം കല്ലുകൊണ്ട് ആക്രമിച്ച് ഓടിരക്ഷപ്പെട്ടു. സംഭവം മുസ്തഫ സമീപവാസികളെ അറിയിച്ചു. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടയിലാണ് ഒരാളെ … Read more

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ സ്വദേശി മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥൻ (53) ആണ് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. നെടുംബ്രത്തെ പറമ്പിൽ കിണർ നിർമ്മാണ പ്രവൃത്തി നടത്തുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. കിണർ കുഴിക്കൽ പൂർത്തിയായി പടവുകൾ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിശ്വനാഥനെ ഉടൻ പള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. … Read more

മാഹിയിൽ 16ന് വ്യാപാരബന്ദ്

മാഹിയിൽ 16ന് വ്യാപാരബന്ദ്

മാ​ഹി: ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം ക​മീ​ഷ​ണ​റെ നി​യ​മി​ക്കാ​ത്ത​തി​ലും യൂ​സ​ർ ഫീ​യു​ടെ പേ​രി​ൽ ന​ട​ത്തു​ന്ന കൊ​ള്ള​യി​ലും പ്ര​തി​ഷേ​ധി​ച്ച് മാ​ഹി​യി​ൽ 16ന് ​വ്യാ​പാ​ര​ബ​ന്ദ് ന​ട​ത്തു​മെ​ന്ന് മാ​ഹി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ.​അ​നി​ൽ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു. ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തു​മ്പോ​ൾ മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ധി​യി​ൽ ആ​യി​രി​ക്കും. ഇ​തു​വ​രെ​യാ​യി​ട്ടും ന​ൽ​കാ​ത്ത ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഈ ​വ​ർ​ഷ​ത്തെ​യും വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​ക​ണം. ജ​ന​ന​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ക​മീ​ഷ​ണ​റു​ടെ അ​ഭാ​വ​ത്തി​ൽ … Read more

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ

ഇ​രി​ട്ടി: മാ​വോ​വാ​ദി​ക​ൾ​ക്കാ​യു​ള്ള തിര​ച്ചി​ൽ പൊ​ലീ​സി​ന്റെ​യും ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ട് വ​ന​മേ​ഖ​ല​യി​ൽ മൂ​ന്നാം ദി​ന​വും തു​ട​ർ​ന്നു. എ​ന്നാ​ൽ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്ന് ബ​റ്റാ​ലി​യ​ൻ ത​ണ്ട​ർ​ബോ​ൾ​ട്ട് അം​ഗ​ങ്ങ​ളാ​ണ് വ​ന​മേ​ഖ​ല​യി​ൽ തിര​ച്ചി​ൽ ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ടൗ​ണി​ലട​ക്കം പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​യി​ൽ അ​യ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ര​ണ്ടു ദി​വ​സ​മാ​യി പ​രി​ഭ്രാ​ന്തി​യി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ൾ പ​തി​യെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സി​നെ നേ​രി​ട്ട സം​ഘ​ത്തി​ൽ എ​ട്ടി​ൽ കൂ​ടു​ത​ൽ മാ​വോ​വാ​ദി അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് സം​ശ​യം. 24ന് ​ന​ട​ക്കാ​നി​രു​ന്ന മാ​വോ​വാ​ദി​ക​ളു​ടെ ര​ഹ​സ്യ … Read more

ബസ് ജീവനക്കാരെ മർദിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ നാലു പേരെ ജാമ്യത്തിൽ വിട്ടയച്ചു

ബസ് ജീവനക്കാരെ മർദിച്ച സംഭവം: സ്ത്രീ ഉൾപ്പെടെ നാലു പേരെ ജാമ്യത്തിൽ വിട്ടയച്ചു

ന്യൂ മാഹി: പുന്നോൽ പെട്ടിപ്പാലത്തിന് സമീപം കാൽനട യാത്രക്കാരന് ബസ്സിടിച്ച് പരിക്കേറ്റ സംഭവത്തെ തുടർന്ന് ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റന്ന പരാതിയിൽ നാലു പേരെ ന്യു മാഹി പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന ദേശീയ പാതക്ക് സമീപത്തെ പെട്ടിപ്പാലം കോളനിയിൽ താമസക്കാരായ നാലു പേരാണ് അറസ്റ്റിലായത്. റഹ്മത്ത് (44), കെ.വി. ഷജീർ (21), വെങ്കടേഷ് (22), കെ. അപൂർവൻ (25) എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചത്.  ആൾക്കൂട്ട അക്രമത്തിൽ മർദ്ദനമേറ്റ ബസ് കണ്ടക്ടർ ബിജീഷിന്‍റെ … Read more