ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെ.എസ്.ടി.പി റോഡിൽ രാമപുരം ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറിയിൽനിന്ന് തെറിച്ചുവീണ് ഡ്രൈവർ തിരുപ്പൂർ സ്വദേശി അജിത്തിന് (32) പരിക്കേറ്റു. ഇയാളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് ഇരുമ്പ് കയറ്റി പോവുകയായിരുന്ന ടി.എൻ. 58 എ ഇ 638 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ച രണ്ടിനാണ് … Read more

സ്തനാർബുദ നിർണയ ക്യാംപ്

സ്തനാർബുദ നിർണയ ക്യാംപ്

സ്തനാർബുദ നിർണയ ക്യാംപ് പയ്യന്നൂർ ∙ പിങ്ക് ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസ ഭാഗമായി 15 മുതൽ 31 വരെ ഗവ. താലൂക്ക് ആശുപത്രിയുടെ പിൻവശത്തുള്ള റാഡ്‌സോൺ സ്കാൻസ് സെന്ററിൽ സ്തനാർബുദ നിർണയ ക്യാംപ് നടക്കും. 8078060606.

കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ സർവിസ് തുടങ്ങുന്നു

കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ സർവിസ് തുടങ്ങുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ശൈത്യകാല ഷെഡ്യൂള്‍ പ്രകാരം ജിദ്ദയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് നടത്തും. നവംബര്‍ ആറ് മുതലാണ് സര്‍വിസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ച മാത്രമാണ് സര്‍വിസ്. രാവിലെ പത്തിന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം ഉച്ചക്ക് രണ്ടിന് ജിദ്ദയിലെത്തും. 29,654 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരില്‍നിന്ന് ശൈത്യകാല ഷെഡ്യൂളുകളില്‍ മറ്റു പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനികള്‍ നിലവില്‍ കണ്ണൂരില്‍നിന്ന് നടത്തുന്ന അന്താരാഷ്ട്ര ആഭ്യന്തര സര്‍വിസുകള്‍ വിന്റര്‍ ഷെഡ്യൂളിലും തുടരും. … Read more

ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; പയ്യന്നൂരിൽ രണ്ടുപേർ അറസ്റ്റിൽ

ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; പയ്യന്നൂരിൽ  രണ്ടുപേർ അറസ്റ്റിൽ

പയ്യന്നൂർ: ദേശീയപാത നിർമാണത്തിനായി സൂക്ഷിച്ച 85,000 രൂപയുടെ സാധന സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഝാർഖണ്ഡ് പാലാമു ജില്ലയിലെ സന്ദീപ് പ്രതാപ് (24), ഝാർഖണ്ഡ് ബുക്കാറോ സ്വദേശി മുഹമ്മദ് മജ്ഹാർ (36) എന്നിവരെയാണ് പരിയാരം എസ്.ഐ നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയപാത നിർമാണ സാമഗ്രികൾ ഏമ്പേറ്റിൽ മോഷണം പോയത്. നിർമാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘ കൺസ്ട്രക്ഷൻ ലെയ്സൺ ഓഫിസർ ശശിധരന്റെ പരാതിയിൽ കേസെടുത്ത … Read more

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കണ്ണൂർ : കോടിയേരി ഇനി ഓർമ്മ…. അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. … Read more

ബെവ്‌കോ മദ്യശാലകൾ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും

ബെവ്‌കോ മദ്യശാലകൾ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; തിങ്കളാഴ്ച തുറക്കും

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more