പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ കടവത്തുവയൽ പെട്രോൾ പമ്പിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരൻ പാപ്പിനിശ്ശേരി സ്വദേശി അജ്മൽ (50), കാർ യാത്രക്കാരൻ പാലക്കാട് വല്ലപ്പുഴ സ്വദേശി പ്രശോദ് (24) എന്നിവർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അജ്മലിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തെ കണ്ടൽക്കാട്ടിലേക്ക് മറിഞ്ഞു. ബൈക്കും കൂട്ടിയിടിയിൽ തകർന്നു.

പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ

പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ

Kannur News : ഹർത്താൽ ദിനത്തിൽ പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു. ഹര്‍ത്താൽ അനുകൂലികളെ നാട്ടുകാർ മർദിച്ച ശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ പയ്യന്നൂർ ടൗണിൽ തുറന്ന കടകളാണ് ആറു പ്രവർത്തകർ ചേർന്നു പൂട്ടിക്കാൻ ശ്രമിച്ചത്. പഴയ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ തുറന്ന കടകളിലും ബാങ്കുകളിലും കയറി പൂട്ടാൻ ആവശ്യപ്പെട്ട സംഘത്തെ സെൻട്രൽ ബസാറിലെത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടിയത്. ഇവരെ റോഡിലിട്ട് മർദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. … Read more

ശബരി ആശ്രമ ശതാബ്ദി വിളംബര ജാഥ ഉദ്ഘാടനം നാളെ

ശബരി ആശ്രമ ശതാബ്ദി വിളംബര ജാഥ ഉദ്ഘാടനം നാളെ

പയ്യന്നൂർ : പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിന്റെ ശതാബ്ദി , ഹരിജൻ സേവാ സംഘ് നവതി ആഘോഷങ്ങളുടെ വിളംബര യാത്ര നാളെ സ്വാമി ആനന്ദതീർത്ഥാശ്രമത്തിൽ നിന്ന് ആരംഭിക്കും.ശബരി ആശ്രമത്തിലെ അന്തേവാസിയായിരിക്കെ അയിത്തത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച സ്വാമി ആനന്ദതീർത്ഥന്റെ സമാധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചക്ക് 2 ന് ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ: എൻ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര … Read more