കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്തതിന് 25 പേർക്കെതിരെ കേസ്

കണ്ണൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി. മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്. ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ. ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പലതവണ അറിയിച്ചിട്ടും എം.എൽ.എ … Read more

പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ അന്തരിച്ചു

പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ (83) നിര്യാതനായി. മാടായി ഗവ. ഹൈസ്‌കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. സഹോദരങ്ങൾ: ഇ. ബാലന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍), പരേതനായ ഇ.നാരായണൻ നമ്പ്യാർ (മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

സി.പി.എം പ്രവർത്തകൻ ഒണിയൻ പ്രേമൻ വധക്കേസിൽ ഒമ്പത് ബി.ജെ.പിക്കാരെ ​വെറുതെ വിട്ടു

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകൻ ഒണിയനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വെച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന്‍ പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എ.ബി.വി.പി നേതാവുമായ ശ്യാമപ്രസാദ് … Read more

ചട്ടലംഘനം: സി.പി.എം ബ്രാഞ്ച് ഓഫിസ് പൊളിക്കാൻ ഹൈകോടതി ഉത്തരവ്

ചട്ടലംഘനം: സി.പി.എം ബ്രാഞ്ച് ഓഫിസ് പൊളിക്കാൻ ഹൈകോടതി ഉത്തരവ്

പാനൂർ : ചട്ടം ലംഘിച്ച് പണിത സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൊളിച്ചുനീക്കാൻ ഹൈകോടതി ഉത്തരവ്. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ വാർഡ് പതിനാലിലെ ഓഫിസാണ് അനധികൃതമായും നിയമം ലംഘിച്ചും നിർമിച്ചെന്നു കാണിച്ച് പൊളിക്കാൻ ഉത്തരവിട്ടത്. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഹൈകോടതി ഉത്തരവ് നൽകിയത്. സി.പി.എം ഇരഞ്ഞീൻ കീഴിൽ ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിലുള്ള ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഇ.എം.എസ് സ്മാരക വായനശാലയും മുകൾനിലയിൽ എ.കെ.ജി മന്ദിരവുമാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അനധികൃതമായും ചട്ടം ലംഘിച്ചുമാണ് നിർമിച്ചതെന്നാരോപിച്ച് … Read more

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ഷാഫി പറമ്പിലിനെ മോശക്കാരനാക്കി വിഡിയോ പോസ്റ്റ്; തലശ്ശേരി നഗരസഭ അംഗത്തിനെതിരെ പരാതി

ത​ല​ശ്ശേ​രി: വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യെ അ​നു​കൂ​ലി​ച്ചും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​നെ മോ​ശ​ക്കാ​ര​നാ​യും ചി​ത്രീ​ക​രി​ച്ച് കെ.​കെ. ര​മ എം.​എ​ൽ.​എ​യു​ടെ ഒ​രു എ​ഡി​റ്റ് ചെ​യ്‌​ത വി​ഡി​യോ പോ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സി.​ഐ​ക്ക് പ​രാ​തി. ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭാം​ഗം ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് ജി​ല്ല നേ​താ​വ് ത​ല​ശ്ശേ​രി​യി​ലെ അ​ഡ്വ. കെ.​എ. ല​ത്തീ​ഫാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഷാ​ഫി പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി … Read more

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

മതഭ്രാന്ത് പ്രചരിപ്പിക്കുന്നവർ ബി.ജെ.പി -ബിനോയ് വിശ്വം

ത​ല​ശ്ശേ​രി: മ​തം പ്ര​ച​രി​പ്പി​ക്കു​ക​യ​ല്ല, മ​ത​ഭ്രാ​ന്ത് പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ബി.​ജെ.​പി ചെ​യ്യു​ന്ന​തെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്ന്യം പാ​ല​ത്ത് ചേ​ർ​ന്ന എ​ൽ.​ഡി.​എ​ഫ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണി​പ്പൂ​രി​ൽ പോ​കാ​ൻ ധൈ​ര്യ​മി​ല്ലാ​ത്ത പ്ര​ധാ​ന മ​ന്ത്രി​യാ​ണ് മോ​ദി. അ​വി​ടെ പ​ള്ളി​യും പ​ള്ളി​ക്കൂ​ട​ങ്ങ​ളും ക​ത്തി​ക്കു​ന്നു. പെ​ൺ​മ​ക്ക​ളെ ര​ക്ഷി​ക്കും എ​ന്ന് ഇ​പ്പോ​ഴും പ​റ​യു​ന്ന മോ​ദി മ​ണി​പ്പൂ​രി​ൽ ന​ഗ്ന​രാ​യി ഓ​ടി​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ. കെ. ​ദി​പി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ന്റ് … Read more