ഇരുമ്പു പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസ്: ചാക്കോച്ചന്റെ ഭാര്യക്ക് ജീവപര്യന്തം
തളിപ്പറമ്പ് (കണ്ണൂര്): പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ (60) ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്ന കേസിൽ ഭാര്യ റോസമ്മക്ക് (62) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതായി കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2013 ജൂലൈ ആറിന് പുലർച്ചെയാണ് വീടിനടുത്ത റോഡരികിൽ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് ചാക്കോച്ചനെ … Read more