മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

മദ്യലഹരിയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

ശ്രീകണ്ഠപുരം: മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. അയൽവാസി അറസ്റ്റിൽ.  ആലക്കോട് കാപ്പിമലക്കു സമീപം ഫര്‍ലോങ് കരയിലാണ് സംഭവം. ഫര്‍ലോങ് കര ആദിവാസി കോളനിയിലെ തോയന്‍ ബാബുവിനെയാണ് (42) വെട്ടേറ്റ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ ഓര്‍ക്കയത്ത് ബിജുവിനെ (47) ആലക്കോട് സി.ഐ എം.പി. വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തു. കഴുത്തിന് വെട്ടേറ്റ ബാബുവിന്റെ നില ഗുരുതരമാണ്. അയല്‍വാസികളായ ബാബുവും ബിജുവും കൂലിപ്പണിക്കാരാണ്. ഇരുവരും തമ്മില്‍ ഞായറാഴ്ച വൈകീട്ട് വീട്ടുപരിസരത്ത് വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നുവത്രെ.ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി … Read more

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

തളിപ്പറമ്പ്: മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ശനിയാഴ്ച വൈകീട്ട് നാലരക്ക് ശേഷമാണ് മൂന്ന് സ്ത്രീകളുടെ മാലപൊട്ടിച്ച് ആൾ കടന്നുകളഞ്ഞത്. നാലരയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്തുനിന്ന് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്തയുടെ (50) മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അഞ്ചുമണിയോടെ പാലകുളങ്ങര ശാസ്ത റോഡില്‍വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമ നാരായണന്റെ (57) മൂന്നുപവന്‍ മാലയും തുടർന്ന് 5.20ഓടെ കീഴാറ്റൂരിൽവെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനിയുടെ രണ്ടുപവന്‍ … Read more

കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തളിപ്പറമ്പ്: ഹർത്താലിൽ കടയിൽ കയറി അക്രമം നടത്തിയ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എളമ്പേരം പാറയിലെ കടയിൽക്കയറി അതിക്രമം നടത്തിയ കേസിലാണ് പി. അൻസാർ(24), സി.എച്ച്. ജംഷീർ (34)എന്നിവരെ ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നിർദേശപ്രകാരം എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ തുറന്നുപ്രവർത്തിച്ച എളമ്പേരംപാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്സ് ഉടമ പി.പി. ആഷാദിന്റെ പരാതിയിൽ പി.ഡി.പി.പി ആക്ട് പ്രകാരം വെള്ളിയാഴ്ചതന്നെ പൊലീസ് കേസെടുത്തിരുന്നു. ഹർത്താൽ ദിവസം … Read more

ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ

ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കുറ്റിക്കോലിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവർ മാലൂർ ശിവപുരം സ്വദേശി വി.വി. ജിജേഷിനെ അറസ്റ്റ് ചെയ്തു. നരഹത്യ വകുപ്പ് ചുമത്തിയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ദേശീയപാത കുറ്റിക്കോലിൽ അപകടമുണ്ടായത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മാധവി ബസ് കാറിനെ മറികടക്കുന്നതിനിടെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ ചുഴലി സ്വദേശി സി.വി. ആഷിത്താണ് (30) മരിച്ചത്. അറസ്റ്റിലായ … Read more