ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്ക്
ജില്ല കോടതി കെട്ടിടസമുച്ചയം നിർമാണത്തിലിരിക്കുമ്പോൾ (ഫയൽ ചിത്രം) തലശ്ശേരി: ജില്ല കോടതിയിൽ ലിഫ്റ്റ് താഴേക്ക് പതിച്ച് മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10.50 ഓടെയാണ് സംഭവം. ലിഫ്റ്റിൽ അഞ്ച് അഭിഭാഷകരാണുണ്ടായത്. മൂന്നാം നിലയിൽ പെട്ടെന്ന് നിന്ന ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ രണ്ട് വനിത അഭിഭാഷകർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് കാലിന്റെ ലിഗമെന്റിനും ഒരാൾക്ക് മൂക്കിനുമാണ് പരിക്കേറ്റത്. ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഒരാൾക്ക് നടുവിന് നിസ്സാര പരിക്കേറ്റു. … Read more