കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു; കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി
കേളകം: കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിനെത്തുടർന്ന് കർഷകൻ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് നരിക്കടവിലെ അറക്കൽ തോമസാണ് നഷ്ടപരിഹാരവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നരിക്കടവ് സ്വദേശിയിൽ നിന്ന് സ്ഥലം പാട്ടത്തിനെടുത്താണ് തോമസ് കപ്പ, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്തിരുന്നത്. കൂടാതെ ഒന്നര ലക്ഷത്തോളം രൂപ കൃഷി ആവശ്യങ്ങൾക്കായി ലോണും എടുത്തിരുന്നു. 400ലധികം കപ്പ കൃഷി ഇറക്കിയതിൽ 200 ഓളവും കാട്ടുപന്നിക്കൂട്ടം … Read more