ശൈലജക്കെതിരെയുള്ള പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ല -പിണറായി
പാനൂർ: കെ.കെ. ശൈലജക്കെതിരെയുള്ള യു.ഡി.എഫ് പ്രചാരണം സാംസ്കാരിക കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാനൂരിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൈലജയുടെ സ്വീകാര്യതക്കെതിരെ അഴിച്ചുവിട്ട പ്രചാരണം എതിരാളികൾക്കുതന്നെ വിനയായി. കേരള വിരുദ്ധ മനസ്സ് ബി.ജെ.പിക്കൊപ്പം യു.ഡി.എഫിനും വന്നു കഴിഞ്ഞു. കേരളത്തിനോട് കാണിക്കുന്ന അവഗണക്കെതിരെ പ്രതികരിക്കാൻ യു.ഡി.എഫിെന്റ എം.പിമാർ തയാറായില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസിനെ എവിടെയും കണ്ടില്ല. കോൺഗ്രസിന്റെ പ്രകടന പത്രികയിലും മൗനമാണ്. രാഹുൽ ഗാന്ധി രാജ്യത്തിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ … Read more