വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം
കണ്ണൂർ: 26ന് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കേണ്ടവർക്ക് ജുമുഅ നമസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പള്ളികളിൽ നമസ്കാരസമയം ക്രമീകരിക്കാൻ തുടങ്ങി. ഇതു സംബന്ധിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമയടക്കമുള്ള വിവിധ മതസംഘടനകൾ മഹല്ല് കമ്മിറ്റികൾക്ക് സമയം ക്രമീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഒരു പള്ളിയിൽ ബാങ്ക് കൊടുത്ത ഉടനെയും അടുത്ത പള്ളിയിൽ ഒരു മണിക്കൂർ കഴിഞ്ഞും ജുമുഅ നിമസ്കാരം ക്രമപ്പെടുത്തുന്ന രീതിയിലാണ് മിക്ക പള്ളികളിലും ക്രമീകരിക്കുന്നത്. കണ്ണൂർ നഗരത്തിലെ കാമ്പസാർ പള്ളിസഭക്ക് കീഴിലെ മൂന്നുപള്ളികളിലും ജുമുഅ … Read more