പാനൂരിൽ അറസ്റ്റിലായത് പ്രാദേശിക നേതാക്കള്‍; ഡി.വൈ.എഫ്.ഐക്ക് പങ്കില്ല -വി.കെ. സനോജ്
കണ്ണൂർ: പാനൂര്‍ സ്ഫോടനത്തില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്നും സംഭവത്തിൽ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്നും സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഈ സ്ഫോടനം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ എന്നാൽ ബോംബ് നിർമാണ സംഘടനയാണെന്ന് വരുത്തിത്തീർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അറസ്റ്റിലായവരിൽ ഒന്നുരണ്ടുപേർ സംഘടനയുടെ പ്രാദേശിക നേതാക്കളാണ്. അവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാണ്. അതല്ലാതെ ആര്‍ക്കെങ്കിലും സ്ഫോടനവുമായി ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും’ -അദ്ദേഹം പറഞ്ഞു. പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം … Read more