കസ്തൂരി ഗ്രന്ഥിയുമായി മൂന്നുപേർ പിടിയിൽ

കസ്തൂരി ഗ്രന്ഥിയുമായി മൂന്നുപേർ പിടിയിൽ

തളിപ്പറമ്പ്: ചെറുപുഴ പാടിയോട്ട്ചാലിൽ കസ്തൂരി ഗ്രന്ഥി വിൽപനക്കിടയിൽ മൂന്നു പേർ വനം വകുപ്പിന്റെ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പാടിയോട്ട്ചാൽ സ്വദേശികളായ സാജിദ്, ആസിഫ്, കുഞ്ഞിമംഗലം സ്വദേശി റിയാസ് എന്നിവരെ പിടികൂടിയത്. ആസിഫിന്റെ വാടക വീടിന് സമീപത്തു നടത്തിയ പരിശോധനയിൽ രോമങ്ങളോടുകൂടിയ ബോൾ ആകൃതിയിലുള്ള വസ്തു പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയും കസ്തൂരി ഗ്രന്ഥിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കസ്തൂരി ഗ്രന്ഥിയും പ്രതികളെയും തുടർ നടപടികൾക്കായി തളിപ്പറമ്പ റേഞ്ച് ഓഫിസർക്ക് കൈമാറി. ഇവ മാനിന്റെ ശരീരത്തിൽ … Read more

അലൻ ഷുഹൈബ് റാഗ് ചെയ്‌തിട്ടില്ല; എസ്.എഫ്.ഐയുടെ പരാതി തള്ളി

അലൻ ഷുഹൈബ് റാഗ് ചെയ്‌തിട്ടില്ല; എസ്.എഫ്.ഐയുടെ പരാതി തള്ളി

അലൻ ഷുഹൈബിനെതിരെ എസ്.എഫ്.ഐ നൽകിയ റാഗിങ് പരാതി കണ്ണൂർ സർവകലാശാല ആന്റി റാഗിങ് സെൽ തള്ളി. കോളജ് ക്യാമ്പസിലെ സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരനായ അധിൻ ആണെന്നും റിപ്പോർട്ടിലുണ്ട്. ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ്.എഫ്.ഐയുടെ പരാതി. കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ക്യാമ്പസിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അധിൻ സുബിയെ അലൻ ഷുഹൈബും സുഹൃത്തുക്കളും ചേർന്ന് മർദിച്ചുവെന്നായിരുന്നു പരാതി. ഇതോടെ, അലനെയും രണ്ട് … Read more

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു

ചക്കരക്കൽ: അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്കിന്റെ ഉടമസ്ഥതയിൽ കുഴിമ്പാലോട് പ്രവർത്തിക്കുന്ന ചകിരി സംസ്കരണ യൂനിറ്റ് കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അനുമാനം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് കണ്ടത്. കൂത്തുപറമ്പിൽനിന്ന് സ്റ്റേഷൻ ഓഫിസർ പി. ഷനിത്ത്, രതീശൻ ആയില്യത്ത്, പാർഥൻ കന്നാൻ, മുഹമ്മദ് സാഗർ, ബിജേഷ് കുമാർ, എം. വിനയൻ, കെ. വിനോയ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന തീയണച്ചു.

മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നംഗ സംഘം തലശ്ശേരിയിൽ പിടിയിൽ

മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നംഗ സംഘം  തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി.പി. സുജീഷ് (29), തലശ്ശേരി മട്ടാമ്പ്രത്തെ കുമ്പളപ്രോൻ ഹൗസിൽ കെ.പി. യൂനുസ് (33), ഭാര്യ റഷീദ (30) എന്നിവരാണ് പിടിയിലായത്. 108.12 ഗ്രാം ബ്രൗൺഷുഗറും 51.970 ഗ്രാം ഓപ്പിയവും 49,000 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു. നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നെത്തിയ ഇവരെ വെള്ളിയാഴ്ച രാവിലെ എട്ടരക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. യൂനുസിന്റെയും സുജീഷിന്റെയും ബാഗിൽനിന്നാണ് ലഹരിമരുന്ന് … Read more

തലശ്ശേരിയിൽ ബേക്കറിയിൽ കവർച്ച; മോഷ്ടാവിനെ പിടികൂടി

തലശ്ശേരിയിൽ  ബേക്കറിയിൽ കവർച്ച; മോഷ്ടാവിനെ പിടികൂടി

തലശ്ശേരി: ജീവനക്കാർ ഉച്ചക്ക് പള്ളിയിൽപോയ തക്കംനോക്കി ബേക്കറിയിൽ മോഷണം. മണിക്കൂറുകൾക്കകം നാട്ടുകാർതന്നെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എം.ആർ.എ ബേക്കറിയിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. ബേക്കറിയുടെ മുന്നിലും പിന്നിലുമുള്ള ഷട്ടർ താഴ്ത്തി ജീവനക്കാർ ജുമുഅ നമസ്കരിക്കാനായി പള്ളിയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് ഷട്ടർ ഉയർത്തി മോഷ്ടാവ് അകത്തുകയറിയത്. കാഷ് കൗണ്ടറിലെ വലിപ്പിലുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്. ജീവനക്കാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. സി.സി ടി.വി പരിശോധിച്ചപ്പോൾ കാഷ് കൗണ്ടറിലെ വലിപ്പിൽനിന്ന് പണം മോഷ്ടാവ് … Read more

തലശ്ശേരി ഇരട്ടക്കൊല: അഞ്ചു പ്രതികൾ മൂന്നു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തലശ്ശേരി ഇരട്ടക്കൊല: അഞ്ചു പ്രതികൾ മൂന്നു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊല കേസില്‍ അഞ്ചു പ്രതികളെ മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നൽകി. ഒന്നാം പ്രതി നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേഷ് ബാബു എന്ന പാറായി ബാബു (47), സഹോദരീഭർത്താവ് രണ്ടാം പ്രതി നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്കല്‍ ഹൗസിൽ ജാക്സണ്‍ വില്‍സൺ (28), മൂന്നാം പ്രതി നിട്ടൂർ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), നാലാം പ്രതി വടക്കുമ്പാട് പാറക്കെട്ടിലെ സുഹറാസിൽ മുഹമ്മദ് ഫര്‍ഹാന്‍ (29), അഞ്ചാംപ്രതി പിണറായി പടന്നക്കരയിലെ വാഴയില്‍ വീട്ടില്‍ സുജിത്ത്കുമാര്‍ … Read more