‘പാർട്ടിയോട് കളിച്ചാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’; മണോളിക്കാവിലെ സി.പി.എം ഭീഷണി യാഥാർഥ്യമാകുന്നു, രണ്ട് എസ്.ഐമാർക്ക് സ്ഥലംമാറ്റം
തലശ്ശേരി: ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാർക്ക് സ്ഥാനചലനം. എസ്.ഐമാരായ ടി.കെ. അഖിൽ, വി.വി. ദീപ്തി എന്നിവരെയാണ് സ്ഥലംമാറ്റിയത്. മണോളിക്കാവ് സംഭവത്തിൽ സി.പി.എം പ്രവർത്തകരുടെ ഭീഷണി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ഇവർ. ‘‘പൊലീസ് കാവിൽ കയറി കളിക്കേണ്ട, കാവിലെ കാര്യങ്ങൾ നോക്കാൻ ഞങ്ങളുണ്ട്, ഭരിക്കുന്ന പാർട്ടിയോട് കളിക്കാൻ നിന്നാൽ ഒരൊറ്റയെണ്ണം തലശ്ശേരി സ്റ്റേഷനിലുണ്ടാവില്ല’’ എന്നൊക്കെ ആക്രോശിച്ചാണ് സി.പി.എം … Read more