കണ്ണൂരിൽ ഐസ്ക്രീം ബോംബുകൾ പിടികൂടി; ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാൾ അറസ്റ്റിൽ

കണ്ണൂരിൽ ഐസ്ക്രീം ബോംബുകൾ പിടികൂടി; ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാൾ അറസ്റ്റിൽ

ഉളിക്കൽ (കണ്ണൂർ): ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളുടെ വീട്ടിന്റെ ടെറസിൽനിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ പിടികൂടി. ഉളിക്കൽ പരിക്കളത്ത് മൈലപ്രവൻ ഗിരീഷി(37)ന്റെ വീട്ടിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പ്രദേശത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. സമീപം മറ്റൊരു ഒഴിഞ്ഞ പാത്രം കിടക്കുന്നുണ്ട്. അതിൽ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് … Read more

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം:ഉറവിടം കണ്ടെത്താൻ വ്യാപക പരിശോധന

തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം:ഉറവിടം കണ്ടെത്താൻ
വ്യാപക പരിശോധന

തളിപ്പറമ്പ്: മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ് മേഖലയിൽ ഡി.എം.ഒയുടെ നിർദേശ പ്രകാരം ജില്ല ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് വ്യാപക പരിശോധന നടത്തി. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ക്വാഡ് നടത്തിയ പരിശോധയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി. കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയാറാക്കുന്നതായി വിവരം ലഭിച്ചു. ഹെൽത്ത് കാർഡ് ഇല്ലാതെ ജീവനക്കാർ ജോലി ചെയ്യുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ശേഖരിച്ചു. കുടിവെള്ളം പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും. നഗരത്തിൽ കുടിവെള്ളം … Read more

കണ്ണൂരില്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം; ഉംറ തീര്‍ഥാടകര്‍ക്കും ഉപയോഗിക്കാം

കണ്ണൂരില്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം; ഉംറ തീര്‍ഥാടകര്‍ക്കും ഉപയോഗിക്കാം

കരിപ്പൂർ ഹജ്ജ് ഹൗസ് മട്ടന്നൂര്‍ (കണ്ണൂർ): സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കണ്ണൂരിൽ ഹജ്ജ് ഹൗസിനായി കണ്ടെത്തിയ ഭൂമി സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മട്ടന്നൂരില്‍ കിന്‍ഫ്രയുടെ ഭൂമിയിലാണ് ഹജ്ജ് ഹൗസ് നിർമിക്കുക. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ധാരാളം തീര്‍ഥാടകര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോവുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികം പേര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോകും. … Read more

എം പോക്സ്: യുവാവിന്റെ നില തൃപ്തികരം

എം പോക്സ്: യുവാവിന്റെ നില തൃപ്തികരം

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എം ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. എ​ട്ടാം നി​ല​യി​ൽ പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യ വാ​ർ​ഡി​ലാ​ണ് രോ​ഗി​യെ ചി​കി​ത്സി​ച്ചു​വ​രു​ന്ന​ത്. ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ​നി​ന്നെ​ത്തി​യ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ 26കാ​ര​നെ​യാ​ണ് എം ​പോ​ക്സ് ല​ക്ഷ​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ചി​കി​ത്സ​ക്കാ​യി പ്ര​ത്യേ​ക വാ​ർ​ഡും സം​വി​ധാ​ന​വു​മൊ​രു​ക്കി​യ​ത്.�

ഭാര്യ ഇറ്റലിയിൽനിന്ന് അയക്കുന്ന പണം മദ്യപിച്ച് തീർക്കും, പണം കിട്ടാതായപ്പോൾ വാറ്റ് തുടങ്ങി, എതിർത്ത മകനെ കുത്തിക്കൊന്നു; സജി ജോർജിന്റേത് കണ്ണില്ലാത്ത ക്രൂര​ത

ഭാര്യ ഇറ്റലിയിൽനിന്ന് അയക്കുന്ന പണം മദ്യപിച്ച് തീർക്കും, പണം കിട്ടാതായപ്പോൾ വാറ്റ് തുടങ്ങി, എതിർത്ത മകനെ കുത്തിക്കൊന്നു; സജി ജോർജിന്റേത് കണ്ണില്ലാത്ത ക്രൂര​ത

പയ്യാവൂർ: സ്വന്തം മകനെ വീട്ടിനുള്ളിൽ കുത്തിക്കൊന്ന പിതാവിന്റെ ക്രൂരതക്ക് ഒടുവിൽ കോടതിയുടെ ശിക്ഷ. പയ്യാവൂർ ഉപ്പുപടന്നയിലെ തേരകത്തനാടിയിൽ സജി ജോർജിനാണ് (52) ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും വിധിച്ചത്. തലശ്ശേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഫിലിപ്പ് തോമസാണ് ശിക്ഷിച്ചത്. 19 വയസ്സുള്ള മകൻ ഷാരോണിനെയാണ് സജി ജോർജ് കൊലപ്പെടുത്തിയത്. 2020 ആഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ സിൽജ ഇറ്റലിയിൽ നഴ്സാണ്. സജിയും മക്കളുമാണ് വീട്ടിൽ താമസം. ഭാര്യ അയക്കുന്ന പണമെല്ലാം … Read more

കാറുകൾ കത്തിച്ച കേസ്; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കുന്നു

കാറുകൾ കത്തിച്ച കേസ്; പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കുന്നു

പ്ര​തി സ​ജീ​റി​നെ ഷോ​റൂ​മി​ലെ​ത്തി​ച്ച് കാ​ർ ക​ത്തി​ച്ച ഭാ​ഗ​ത്ത് പൊ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ മാ​രു​തി ഷോ​റൂം യാ​ർ​ഡി​ൽ സൂ​ക്ഷി​ച്ച കാ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത് പ്ര​തി സ്വ​ന്ത​മാ​യി ന​ട​ത്തി​യ ത​ട്ടി​പ്പു​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ. വ​യ​നാ​ട് വെ​ള്ള​മു​ണ്ട​യി​ലെ തെ​റ്റ​മ​ല സ്വ​ദേ​ശി പ​ന്നി​യോ​ട​ൻ വീ​ട്ടി​ൽ പി.​സി. സ​ജീ​റാ​ണ് (27) കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ​യി​ലെ ഇ​ൻ​ഡ​സ് ഗ്രൂ​പ്പി​ന്റെ നെ​ക്സ കാ​ർ ഷോ​റൂ​മി​ൽ ജീ​വ​ന​ക്കാ​ര​നാ​യ സ​ജീ​ർ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മൂ​ന്ന് കാ​റു​ക​ൾ​ക്ക് തീ​യി​ട്ട​ത്. ര​ണ്ട​ര വ​ർ​ഷ​മാ​യി ഇ​വി​ടെ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടി​വാ​ണ്. ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക തി​രി​മ​റി … Read more