Sun. Jan 12th, 2025

പാതയിലെ കുരുതിക്ക് അറുതിയുണ്ടാവില്ലേ…?

പാതയിലെ കുരുതിക്ക് അറുതിയുണ്ടാവില്ലേ...?

ശ​നി​യാ​ഴ്ച ചെ​റു​താ​ഴം അ​മ്പ​ലം റോ​ഡി​ൽ വി​ദ്യാ​ർ​ഥി​യു​ടെ

മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ -പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് അ​റു​തി​യു​ണ്ടാ​വി​ല്ലേ ?. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് ര​ണ്ടു​പേ​ർ​ക്ക്. ലോ​റി ബൈ​ക്കി​ലി​ടി​ച്ചാ​ണ് ര​ണ്ടു​പേ​രു​ടെ​യും ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. ആ​ദ്യം ഗൃ​ഹ​നാ​ഥ​നാ​ണ് മ​രി​ച്ച​തെ​ങ്കി​ൽ ശ​നി​യാ​ഴ്ച പു​ല​രു​ന്ന​തി​നു മു​മ്പ് നാ​ട് കേ​ട്ട​ത് ചെ​റു​താ​ഴം അ​മ്പ​ലം റോ​ഡി​ലെ അ​പ​ക​ട​ത്തി​ൽ 20 വ​യ​സ്സു​ള്ള വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യാ​ണ്.

പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് ദേ​ശീ​യ​പാ​ത​യെ കു​രു​തി​ക്ക​ള​മാ​ക്കു​ന്ന​തെ​ങ്കി​ൽ അ​ശ്ര​ദ്ധ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം. ചെ​റു​പു​ഴ​യി​ൽ ടി​പ്പ​ർ ലോ​റി പി​ക്അ്പ് വാ​നി​ൽ ഇ​ടി​ച്ച് വാ​ൻ ഡ്രൈ​വ​ർ മ​രി​ച്ച​ത് അ​ശ്ര​ദ്ധ​മൂ​ല​മാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ധ​ർ​മ​ശാ​ല​യി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ച​തും ഏ​മ്പേ​റ്റി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യു​മാ​ണ് കെ.​എ​സ്.​ടി.​പി റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് വി​ല്ല​നാ​യ​ത്.

കെ​ണി​യൊ​രു​ക്കി നി​ർ​മാ​ണ പ്ര​വൃ​ത്തി

ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ കു​രു​തി​ക്കു കാ​ര​ണം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും. നി​ർ​മാ​ണം ന​ട​ക്കു​ന്ന പാ​ത​യി​ൽ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ നി​ർ​മാ​ണ ക​മ്പ​നി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​താ​ണ് ദു​ര​ന്ത തീ​വ്ര​ത കൂ​ട്ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വി​ള​യാ​ങ്കോ​ട് പാ​ത​യി​ലെ വെ​ള്ള​ക്കു​ഴി​യി​ൽ വീ​ണ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ റി​യാ​സ് മ​രി​ക്കാ​നി​ട​യാ​യ​ത് അ​നാ​സ്ഥ​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്. സ​ർ​വി​സ് റോ​ഡി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക​ലു​ങ്കാ​ണ് റി​യാ​സി​ന്റെ മ​ര​ണ​ത്തി​ലെ വി​ല്ല​നാ​യ​ത്. ക​ലു​ങ്കി​ന് വേ​ണ്ടി​യെ​ടു​ത്ത കു​ഴി​യി​ൽ കോ​ൺ​ക്രീ​റ്റി​ന് ശേ​ഷ​മു​ള്ള ഭാ​ഗം തു​റ​ന്നു കി​ട​ന്ന​താ​ണ് ബൈ​ക്ക് വീ​ഴാ​ൻ കാ​ര​ണം.

ഇ​തു​വ​ഴി ഗ​താ​ഗ​തം ത​ട​യു​ന്ന രീ​തി​യി​ൽ ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ലു​ങ്കി​ന് ഏ​താ​നും അ​ക​ലെ ഗ​താ​ഗ​തം തി​രി​ച്ചു വി​ട്ടി​രു​ന്നെങ്കി​ലും ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​താ​ണ് റി​യാ​സി​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. രാ​ത്രി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് കാ​ണാ​നാ​വി​ല്ല. റോ​ഡ് തി​രി​ച്ചു​വി​ടു​ന്ന സ്ഥ​ല​ത്തു​ത​ന്നെ പാ​ത പൂ​ർ​ണ​മാ​യും അ​ട​ച്ചി​രു​ന്നെങ്കി​ൽ ജി​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ പ​ണി​യെ​ടു​ക്കു​മ്പോ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ത്ത​തുമാണ് പാ​ത​യെ ദു​രി​ത​പാ​ത​യാ​ക്കു​ന്ന​ത്.

പ​ല​യി​ട​ത്തും വ​ൻ കു​ഴി​ക​ളാ​ണ്. ചി​ല​യി​ട​ത്ത് പാ​ത​യി​ലേ​ക്ക് നീ​ളു​ന്ന ക​മ്പി​ക​ളും ഭീ​തി പ​ര​ത്തു​ന്നു. മ​ണ്ണി​ടി​ച്ചി​ലും പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടു​മാ​ണ് മ​റ്റൊ​രു അ​പ​ക​ട​ക്കെ​ണി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നെ​ടു​ത്ത കു​ഴി​യി​ൽ നാ​ഷ​ന​ൽ പെ​ർ​മി​റ്റ് ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് ദു​ര​ന്തം വ​ഴി മാ​റി​യ​ത്. പി​ലാ​ത്ത​റ ദേ​ശീ​യ പാ​ത​യി​ൽ പീ​ര​ക്കാം​ത​ട​ത്തി​ൽ പു​ല​ർ​ച്ച ലോ​റി മ​റി​ഞ്ഞ​ത്.

മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്ക് പൈ​നാ​പ്പി​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെട്ടു. എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​നം വ​ന്ന​പ്പോ​ൾ സൈ​ഡ് കൊ​ടു​ക്കാ​ൻ വ​ണ്ടി ഒ​തു​ക്കി​യ​പ്പോ​ഴാ​ണ് ലോ​റി സ​ർ​വി​സ് റോ​ഡി​ൽ​നി​ന്ന് പ​ണി ന​ട​ക്കു​ന്ന ദേ​ശീ​യ പാ​ത​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. സ​ർ​വി​സ് റോ​ഡി​ന്റെ വീ​തി കു​റ​വ് അ​പ​ക​ട​ങ്ങ​ൾ നി​ത്യ സം​ഭ​വ​മാ​കാ​ൻ കാ​ര​ണ​മാ​വു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കെ.​എ​സ്.​ടി.​പി റോ​ഡി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. മ​ര​ണം വ്യാ​പ​ക​മാ​വു​മ്പോ​ഴും അ​ത് കു​റ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രി​ൽ​നി​ന്ന് ഉ​ണ്ടാ​വു​ന്നി​ല്ല.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!