കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയഞ്ചാൽ ചീങ്കണ്ണിപ്പുഴയോരം ആനത്താവളമായി. ആറളം വനാതിർത്തിയിലെ വിശാലമായ മുട്ടുമാറ്റിയിലെ പുൽമേട്ടിലൂടെ കാട്ടാനകളുടെ സഞ്ചാരം പതിവായതോടെ ആനകളെ കാണാനെത്തുന്നവരുടെ എണ്ണവും പെരുകി.
വൈകീട്ടോടെ കാട്ടാനകൾ പുഴയിലെത്തി വെള്ളം കുടിച്ച് മദിക്കുന്നത് പതിവായതോടെ എതിർകരയിലെ ആന മതിലിന് മീതെ ആനക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ഗ്രാമവാസികളും വിനോദ സഞ്ചാരികളും.ശനിയാഴ്ച രാവിലെ വളയഞ്ചാൽ പാലത്തിന് സമീപം വട്ടമിട്ടത് രണ്ട് കാട്ടാനകളാണ്.�