മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി
പാനൂർ: ആരോപണങ്ങളും സമരങ്ങളും കാരണം വിവാദത്തിലായ പാനൂർ നഗരസഭയിലെ പുതുതായി നിർമിച്ച മേക്കുന്ന് കുടുംബാരോഗ്യകേന്ദ്രം ഒടുവിൽ ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. ഡിസംബർ ഏഴിന് വൈകീട്ട് മൂന്നിന് സ്പീക്കർ എ.എൻ. ഷംസീർ കെട്ടിടം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം നഗരസഭ ചെയർമാൻ വി. നാസറിന്റെ അധ്യക്ഷതയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു. പുതിയ കെട്ടിട നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം തുടങ്ങിയില്ലെന്നാരോപിച്ച് സി.പി.എം നഗരസഭക്കെതിരെ സമരം സംഘടിപ്പിച്ചിരുന്നു. മേക്കുന്നിലെ വി.പി. സത്യൻ റോഡിലാണ് കെട്ടിടം. നിലവിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തോടു ചേർന്നുതന്നെയാണ് പുതിയ … Read more