ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നം അ​ടി​തെ​റ്റി താ​ഴ്ച​യി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം മെ​ട്ട സ്വ​ദേ​ശി​ക​ളാ​യ ക​ല്ല​മ്പാ​ടി ആ​ദി​ല്‍(20), റി​ഷാ​ദ്(21), മു​ബ​ഷീ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് കാ​ര​റ്റ് ഇ​റ​ക്കി​യ​ശേ​ഷം മ​ട്ട​ന്നൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ്‌​വാ​ന്‍ ഏ​ഴി​ലോ​ട് കോ​ള​നി​ക്ക് സ​മീ​പ​ത്തെ വീ​തി​കു​റ​ഞ്ഞ സ​ര്‍വി​സ് റോ​ഡി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​ര്‍ക്കും കാ​ലിനാണ് പ​രി​ക്ക്. … Read more

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചാൽ ബീച്ചിനടുത്ത് കള്ളക്കടപ്പുറം കടലിൽ കുളിക്കുന്നതിനിടെ മുനീസും സുഹൃത്ത് തൈസലും ഒഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡുമാർ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരി​ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പി.സി. മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങൾ: മുഹ്സിന, ശാമില.

‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ്​ ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം

തലശ്ശേരി: ‘നിലം തൊ​ടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു. ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ … Read more

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരിക്ക്

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരിക്ക്

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. മൂന്നുപേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ എത്തിയ കാർ കാന്റീന് സമീപത്തെ ഹമ്പിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. എയർപോർട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. കാന്റീന് സമീപത്ത് പുതുതായി നിർമിച്ച ഹമ്പ് അപകടങ്ങൾക്ക് കാരണമാകുനുണ്ടെന്ന് പരാതിയുണ്ട്.

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ … Read more