കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരിക്ക്

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരിക്ക്

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. മൂന്നുപേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ എത്തിയ കാർ കാന്റീന് സമീപത്തെ ഹമ്പിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. എയർപോർട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. കാന്റീന് സമീപത്ത് പുതുതായി നിർമിച്ച ഹമ്പ് അപകടങ്ങൾക്ക് കാരണമാകുനുണ്ടെന്ന് പരാതിയുണ്ട്.

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി മൊയിനുദ്ദീൻ ഫരാസിൽ നിന്നാണ് 864 ഗ്രാം സ്വർണം പിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽ നിന്ന് ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയതായിരുന്നു ഇയാൾ. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പോളിത്തീൻ കവറിലാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, പി.മുരളി, എം.കെ.രാമചന്ദ്രൻ, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത തുടങ്ങിയവരുടെ … Read more