ഇബ്ലീസുകളായ യു.ഡി.എഫുകാർക്കുള്ള ചുട്ടമറുപടിയാണ് ഈ പാട്ട് -എം.വി. ജയരാജൻ
കണ്ണൂർ: തങ്ങൾക്കെതിരെ തെറിയഭിഷേകം നടത്തിയ ഇബ്ലീസുകളായ യു.ഡി.എഫുകാർക്കുള്ള ചുട്ടമറുപടിയാണ് തലശ്ശേരിയിലെ മാളിയേക്കൽ കുടുംബം പുറത്തിറക്കിയ പുതിയ പാട്ടെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ‘തെരഞ്ഞെടുപ്പുവേളയിലും മറ്റും മനോഹരമായ പാട്ടുകളിലൂടെ ജനങ്ങളെ ആവേശം കൊള്ളിക്കുന്ന മാളിയേക്കൽ കുടുംബത്തിലെ ഗായകസംഘത്തിന് നേരെ യുഡിഎഫുകാർ സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസങ്ങളിൽ തെറി അഭിഷേകമാണ് നടത്തിയത്. ഇതുകൊണ്ടൊന്നും പാട്ടിന്റെ കുടുംബത്തെ നിരാശപ്പെടുത്താനാവില്ലെന്ന് അവർ പാട്ടിലൂടെ തന്നെ മനോഹരമായി മറുപടിയും നൽകി. ഇബിലീസുകളായ യു.ഡി.എഫുകാർക്കുള്ള ആ മറുപടി ഇപ്പോൾ വൈറലാണ്’ … Read more