Fri. Nov 22nd, 2024

ഓൺലൈൻ തട്ടിപ്പ്​ തുടരുന്നു; 1.72 ലക്ഷം കൂടി നഷ്ടമായി

ഓൺലൈൻ തട്ടിപ്പ്​ തുടരുന്നു; 1.72 ലക്ഷം കൂടി നഷ്ടമായി

ക​ണ്ണൂ​ർ: ഓ​ൺ​ലൈ​നി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ക്ക​ൽ തു​ട​രു​ന്നു. ടെ​ല​ഗ്രാ​മി​ൽ പാ​ർ​ട്ട്‌ ടൈം ​ജോ​ലി ചെ​യ്‌​ത്‌ പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യി പ​ണം നി​ക്ഷേ​പി​ച്ച​യാ​ൾ​ക്ക് 1.72 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. വി​വി​ധ ടാ​സ്കു​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി പ​ണം നി​ക്ഷേ​പി​ക്കു​ക​യും ഈ ​പ​ണ​ത്തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ലാ​ഭ​മോ അ​ട​ച്ച പ​ണ​മോ ന​ൽ​കാ​തെ ച​തി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​റ്റൊ​രു പ​രാ​തി​യി​ൽ ഫേ​സ്ബു​ക്കി​ൽ ഹൗ​സ്ഹോ​ൾ​ഡ് ഐ​റ്റം​സ് വാ​ങ്ങു​ന്ന​തി​നു​ള്ള പ​ര​സ്യം ക​ണ്ടു സാ​ധ​നം വാ​ങ്ങു​ന്ന​തി​നാ​യി പ​ണ​മ​യ​ക്കാ​ൻ ന​ൽ​കി​യ ലി​ങ്കി​ൽ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​ക്കാ​ര​ന് 35,000 രൂ​പ ന​ഷ്ട​മാ​യി.

പ​രാ​തി​ക്കാ​ര​നെ ക്രെ​ഡി​റ്റ് കാ​ർ​ഡ് എ​ക്സ‌ി​ക്യൂ​ട്ടി​വ് എ​ന്നു പ​റ​ഞ്ഞു വി​ളി​ക്കു​ക​യും കാ​ർ​ഡി​ന്റെ പ​രി​ധി കൂ​ട്ടി​ത്ത​രാ​മെ​ന്ന്​ പ​റ​ഞ്ഞ് ഒ.​ടി.​പി അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്. ഓ​ൺ​ലൈ​ൻ ടാ​സ്‌​ക്, പാ​ർ​ട്ട് ടൈം ​ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ 66.72 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി​രു​ന്നു.

വി​വി​ധ സമൂഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും അ​ധി​ക വ​രു​മാ​നം വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ത​ട്ടി​പ്പു​കാ​രു​ടെ രീ​തി.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ പ​രാ​തി​ക്കാ​ർ​ക്ക് 47.61 ല​ക്ഷം, 16.82 ല​ക്ഷം, 1.23ല​ക്ഷം, 99,500, 7,200 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം, ഫേ​സ്ബു​ക്, വാ​ട്സ്ആ​പ് തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ത്ത​രം സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ പ​റ്റി ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​താ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്ന് വ​രു​ന്ന ഫോ​ൺ​വി​ളി​ക​ളി​ൽ ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നോ ലി​ങ്കി​ൽ ക​യ​റാ​നോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നി​ര​സി​ക്ക​ണം. ഓ​ൺ​ലൈ​നി​ലെ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചു പ​ണം ന​ൽ​ക​രു​ത്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ ഇ​ര​യാ​വു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ലീ​സ് സൈ​ബ​ർ ക്രൈം ​ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 1930ൽ ​വി​ളി​ച്ച് പ​രാ​തി​പ്പെ​ടാം.

അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും സൈ​ബ​ര്‍ ക്രൈം ​റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നു​ള്ള http://www.cybercrime.gov.in പോ​ര്‍ട്ട​ലി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം. ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രാ​തി​പ്പെ​ടു​ന്ന​താ​ണ് ഉ​ത്ത​മം.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!