വധശിക്ഷ; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം
ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച മലയാളി നഴ്‌സ് നിമിഷ പ്രിയ സമർപ്പിച്ച അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഡെൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. നിമിഷയുടെ ശിക്ഷയിൽ ഇളവ് നൽകണമെങ്കിൽ ഇനി യെമൻ പ്രസിഡണ്ടിന് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രസർക്കാർ ഡെൽഹി ഹൈക്കോടതിയിൽ അറിയിച്ചത്. വശശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ ഹരജി ഈ മാസം 13ന് യെമൻ സുപ്രീം കോടതിയും തള്ളിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് കിട്ടിയ വിവരമാണെന്നും അഭിഭാഷകൻ പറഞ്ഞു. മോചനത്തിനായി യെമനിലേക്ക് പോകാൻ … Read more