മാവോവാദികൾക്കായി മൂന്നാം ദിനവും തിരച്ചിൽ
ഇരിട്ടി: മാവോവാദികൾക്കായുള്ള തിരച്ചിൽ പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും ആഭിമുഖ്യത്തിൽ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിൽ മൂന്നാം ദിനവും തുടർന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മൂന്ന് ബറ്റാലിയൻ തണ്ടർബോൾട്ട് അംഗങ്ങളാണ് വനമേഖലയിൽ തിരച്ചിൽ നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ടൗണിലടക്കം പൊലീസ് സാന്നിധ്യം ഉണ്ടെങ്കിലും പരിശോധനയിൽ അയവ് വരുത്തിയിട്ടുണ്ട്. ഇതോടെ രണ്ടു ദിവസമായി പരിഭ്രാന്തിയിലായിരുന്ന ജനങ്ങൾ പതിയെ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. പൊലീസിനെ നേരിട്ട സംഘത്തിൽ എട്ടിൽ കൂടുതൽ മാവോവാദി അംഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സംശയം. 24ന് നടക്കാനിരുന്ന മാവോവാദികളുടെ രഹസ്യ … Read more