നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
തലശ്ശേരി കടൽപ്പാലം പരിസരത്തുനിന്ന് മത്സ്യമാർക്കറ്റിലേക്കുള്ള റോഡിൽ മലിനജലം ഒഴിഞ്ഞപ്പോൾ തലശ്ശേരി: നിരീക്ഷണ കാമറകൾ വന്നതോടെ തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച് 27നാണ് കടൽത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉൾപ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടൽപ്പാലം മുതൽ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയിൽ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉൾപ്പെടെ കർശന നടപടികൾ ചുമത്തുന്നതിന് നഗരസഭയാണ് കാമറകൾ സ്ഥാപിച്ചത്.കടൽപാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ … Read more