Thu. Apr 3rd, 2025

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു

ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്തുനി​ന്ന് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ മ​ലി​ന​ജ​ലം ഒ​ഴി​ഞ്ഞ​പ്പോ​ൾ

ത​ല​ശ്ശേ​രി: നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ന്ന​തോ​ടെ ത​ല​ശ്ശേ​രി ക​ട​ൽ​ത്തീര​ത്തെ മാ​ലി​ന്യം ത​ള്ള​ലി​ന് അ​റു​തി​യാ​യി. മാ​ർ​ച്ച് 27നാ​ണ് ക​ട​ൽ​ത്തീ​ര​ത്ത് അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​രു ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റീ​ഡി​ങ്ങ് കാ​മ​റ ഉ​ൾ​പ്പെ​ടെ അ​ഞ്ച് കാ​മ​റ​ക​ളാ​ണ് ത​ല​ശ്ശേ​രി ക​ട​ൽ​പ്പാ​ലം മു​ത​ൽ മ​ത്സ്യ​മാ​ർ​ക്ക​റ്റ് വ​രെ​യു​ള്ള പ​രി​ധി​യി​ൽ സ്ഥാ​പി​ച്ച​ത്.

മാ​ലി​ന്യം ത​ള​ളു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ഴ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ചു​മ​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.​ക​ട​ൽ​പാ​ലം പ​രി​സ​ര​ത്തെ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലാ​ണ് കാ​മ​റ​യി​ലെ നി​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നാ​ണ് കാ​ല​ങ്ങ​ളാ​യി ക​ട​ൽ​ത്തീ​ര​ത്ത് ആ​ളു​ക​ൾ മാ​ലി​ന്യം ത​ള​ളി​യി​രു​ന്ന​ത്. അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും ആ​ഴു​കി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ളു​മ​ട​ക്കം ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ക​ട​ൽ​ത്തീ​ര​ത്ത് നാ​യ ശ​ല്യ​വും വ്യാ​പ​ക​മാ​ണ്.​ക​ട​ൽ​ക്ക​ര​യി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​ന്ന​ത്.

വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. കാ​മ​റ​യി​ൽ കു​ടു​ങ്ങി പി​ടി​വീ​ഴു​മെ​ന്ന് തോ​ന്നി​യ​തോ​ടെ മാ​ലി​ന്യം ത​ള​ളു​ന്ന​വ​ർ പി​റ​കോ​ട്ടു വ​ലി​ഞ്ഞു. ത​മി​ഴ് നാ​ട്ടി​ൽ നി​ന്ന​ട​ക്കം മ​ത്സ്യം ക​യ​റ്റി​യെ​ത്തു​ന്ന ലോ​റി​യു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം ക​ട​പ്പു​റം റോ​ഡി​ൽ ഒ​ഴു​ക്കി​വി​ടു​ന്ന​തി​നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​യി. മ​ത്സ്യം ക​യ​റ്റി​പ്പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തും ഇ​വി​ടെ പ​തി​വാ​യി​രു​ന്നു.

മ​ലി​ന​ജ​ലം കു​ത്തി​യൊ​ഴു​കി​യ റോ​ഡു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ക്ലീ​നാ​ണ്. പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ട​ൽ​തീ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പൊ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.�

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!