തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ സമരം മാഹിയിൽ
മാഹി: തെരുവുനായ ശല്യത്തിനെതിരെ വീൽചെയർ ഉന്തി ഒറ്റയാൾ പോരാട്ടവുമായി കൊല്ലം തേവലക്കര സ്വദേശി നജീബ് കുളങ്ങര. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സമരത്തിന്‍റെ ഭാഗമായി നജീബ് മാഹിയിലെത്തി. യാത്രക്കിടയിൽ എത്തുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലേയും അധികൃതർക്ക് പരാതി നൽകിയാണ് ഇദ്ദേഹം യാത്ര തുടരുന്നത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ എത്തി നിവേദനം നൽകുന്നതോടെ അവസാനിപ്പിക്കും. നായ്കളുടെ വിളയാട്ടം തടയുന്നതിനും വന്ധ്യംകരണം ശാസ്ത്രീയമാകണമെന്നും ആവശ്യപ്പെട്ടു നായയുടെ മുഖ മൂടിയണിഞ്ഞ് ഒറ്റയാൾ … Read more