ചെങ്കോട്ട വിറപ്പിച്ച് സുധാകര ജയം; ധർമടത്തുപോലും നിലംതൊടാതെ ജയരാജൻ
പിണറായിയുടെ സ്വന്തം ധർമടത്തുപോലും എം.വി. ജയരാജന് ഇടംകൊടുക്കാതെ കണ്ണൂരിലെ ഇടതുകോട്ടകളെ വിറപ്പിച്ച് കോൺഗ്രസിന്റെ സിംഹം കെ. സുധാകരൻ. പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് വീണ്ടും കണ്ണൂർ മണ്ഡലത്തിൽ വിജയംവരിച്ചത്. 2014ൽ കേവലം 6566 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് അന്നത്തെ സിറ്റിങ് എം.പിയായ സുധാകരന് മണ്ഡലം നഷ്ടമായത്. പി.കെ. ശ്രീമതിക്കായിരുന്നു ജയം. ഒരിക്കൽ കൂടി അതുപോലെ വിജയം കൈവിടുമോ എന്ന ആശങ്ക യു.ഡി.എഫിൽ ഇത്തവണ കലശലായി ഉണ്ടായിരുന്നു. എന്നാൽ, സി.പി.എമ്മിനോട് കൈയൂക്കിലും നാക്കിന്റെ കരുത്തിലും കട്ടക്ക് … Read more