ആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകർത്തു
കേളകം: ആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകർത്തു. ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരിയായ രമ കല്ലയുടെ വീടിനുനേരെയാണ് ബുധനാഴ്ച രാത്രി കാട്ടാനയുടെ ആക്രമണം. രാത്രി 9.30ഓടെ കാട്ടാന രമയുടെ വീടിന്റെ അടുക്കള ഭാഗത്തെ ചുമരിന്റെ ഒരുഭാഗവും ഷീറ്റും തകർത്തു തുമ്പിക്കൈ വീട്ടിനകത്തേക്ക് നീട്ടി. വീട്ടിൽ ഉണ്ടായിരുന്ന രമയും മകൾ രമ്യയും രമ്യയുടെ മക്കളായ നാലു വയസ്സുള്ള ആദ്യദേവ്, ഏഴ് വയസ്സുള്ള ദീക്ഷിത് എന്നിവരുടെ നിലവിളികേട്ട് സമീപത്തെ ബന്ധുകൂടിയായ സനീഷ് ഓടി യെത്തുമ്പോഴേക്കും കാട്ടാന … Read more