രാത്രി റോഡരികിൽ കണ്ട കാറിൽ എം.ഡി.എം.എ; യുവതിയും രണ്ട് യുവാക്കളും അറസ്റ്റില്‍
പയ്യന്നൂര്‍: വിൽപനക്കായി കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും രണ്ട് യുവാക്കളെയും പൊലീസ് പിടികൂടി. കുഞ്ഞിമംഗലം എടാട്ട് തുരുത്തി റോഡിലെ പി. പ്രജിത (29), എടാട്ടെ കെ.പി. ഷിജിനാസ് (34), വിൽപനക്കായി എം.ഡി.എം.എ എത്തിച്ച പെരുമ്പ കോറോം റോഡിലെ പി. ഷഹബാസ് (30) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ. ഹേമന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. … Read more